ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പിൻവിളി

നഷ്ടമായി തോന്നിയൊരോ കഷ്‌ട കാലങ്ങൾക്കുമപ്പുറം ഇഷ്ട്ടമായി കാത്തിരിപ്പുണ്ടൊരാ പിൻവിളിക്കായി കാതോർത്തു ഞാനും. പകൽമായുമെന്നിൽ പാതിരാ നേരവും കഥപറഞ്ഞുകൊണ്ടെന്നും കളിയായി വരാറുണ്ടെൻ കിനാവിൽ കളിപ്രായവും. കനവുകൾ കണ്ടൊരാ പാതിരാ നേരത്തിൽ വീണ്ടുമൊരു പിൻവിളിക്കായി കാതോർക്കാറുണ്ടേൻ മോഹവും. ഞെട്ടിയുണർന്നെൻ മോഹലോകത്തു നിന്നും ഞെട്ടലോടെ കാത്തിരിപ്പുണ്ട് ഞാൻ താണ്ടിവന്ന സ്വപ്നലോകം വീണ്ടുമൊരു പിൻവിളിയുമായി നിദ്രയിൽ മുഴുകുവാൻ. NAbeel Trikaripur

ഒറ്റമൈന

ഇനിയൊരുജന്മം ഉണ്ടേൽ ഭ്രാന്തനായി ജനിക്കണം. ലോകം എന്തെന്നറിയാത്ത. ബന്ധങ്ങൾ പിടിമുറുക്കാത്ത. സ്വന്തം ഇഷ്ട്ടങ്ങൾ, സ്വന്തം കാഴ്ചപ്പാടുകൾ എല്ലാം ഈ ലോകത്തോട് വിളിച്ചു പറഞ്ഞു ലോകം മുഴുവനും ഒറ്റക്ക്കറങ്ങണം, ചുറ്റുമുള്ളവർ ആട്ടിഓടിക്കും വരെ സത്യം വിളിച്ചു പറയണം, അവസാനം വിധിക്ക് കീഴടങ്ങി മരണത്തെ മുത്തം വെക്കണം,  പിന്നീട് ഒറ്റ മൈനയെ പോലെ പുനർജനിക്കണം, കഴിഞ്ഞ ജന്മത്തിലെ ശെരികൾ ലോകം ഉൾക്കൊണ്ടത് ഒറ്റമൈനയെ പോലെ മുന്നിൽ ചെന്ന് പ്രതികാരം വീട്ടണം. ഇനിയും ഈ ജന്മം ബാക്കി. @ഞാൻവഴിപോക്കൻ